ഹൈദരാബാദ്: ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് നടന്ന തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിന് മിന്നുന്ന വിജയം. കോര്‍പറേഷനുകളും മുന്‍സിപ്പാലിറ്റികളും കോണ്‍ഗ്രസ് തൂത്തു വാരി. രണ്ട് കോര്‍പറേഷനില്‍ ബിജെപി മുന്നിലെത്തിയപ്പോള്‍ മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ബി.ആര്‍.എസിന് വന്‍ തിരിച്ചടി നേരിട്ടു.
സംസ്ഥാനത്തെ ഏഴില്‍ അഞ്ച് കോര്‍പറേഷനുകളിലും കോണ്‍ഗ്രസ് ഭരണം പിടിച്ചു. 123 ല്‍ 84 മുനിസിപ്പാലിറ്റികളിലും പാര്‍ട്ടി വിജയം നേടി. 5992 വാര്‍ഡുകളില്‍ 3074 വാര്‍ഡുകളിലാണ് കോണ്‍ഗ്രസിന്റെ മിന്നും വിജയം.
മഞ്ചെരിയല്‍, രാമഗുന്‍ഡം, കൊത്തഗുഡം, മഹാബുബ്‌നഗര്‍, നാല്‍ഗൊണ്ട കോര്‍പറേഷനുകളിലാണ് കോണ്‍ഗ്രസ് ഭരണത്തിലെത്തിയത്. കരിം നഗര്‍, നിസാമാബാദ് കോര്‍പറേഷനുകളില്‍ ബി.ജെ.പി സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം പിടിച്ചു. ബി.ആര്‍.എസിന് ഒരു കോര്‍പറേഷനിലും വിജയിക്കാനായില്ല.
മഞ്ചെരിയന്‍ കോര്‍പറേഷനില്‍ 60 ല്‍ 44 സീറ്റും നേടിയാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്. ഇവിടെ ബി.ആര്‍.എസിന് എട്ട് സീറ്റുകള്‍ സ്വന്തമാക്കാനേ ആയുള്ളൂ. വ്യവസായ നഗരമായ രാമഗുന്‍ഡമില്‍ കോണ്‍ഗ്രസ് 38 സീറ്റുകള്‍ നേടി. ബി.ആര്‍.എസ് 13 സീറ്റിലൊതുങ്ങി.
ബി.ജെ.പി ഭരണം പിടിച്ച കരിം നഗര്‍, നിസാമാബാദ് കോര്‍പ്പറേഷനുകളില്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷമില്ല. കരിം നഗറില്‍ 66 ല്‍ 30 സീറ്റുകളാണ് ബി.ജെ.പി നേടിയത്. അഞ്ച് വിമത സ്വതന്ത്രരുടെ പിന്തുണയിലാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്. നിസാമാബാദില്‍ 60 ല്‍ 28 സീറ്റാണ് ബി.ജെ.പിക്കുള്ളത്. ഇവിടെയും ചെറു പാര്‍ട്ടികളുടെയോ സ്വതന്ത്രരുടെയോ പിന്തുണ ലഭിച്ചെങ്കില്‍ മാത്രമേ ബി.ജെ.പിക്ക് അധികാരത്തിലെത്താനാകൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.