'നിയമ വിരുദ്ധം': നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാരിന് തിരിച്ചടി

'നിയമ വിരുദ്ധം': നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി;  സര്‍ക്കാരിന്  തിരിച്ചടി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി. രാഷ്ട്രീയ ക്യാമ്പെയ്നുകളുടെ മറവില്‍ സര്‍വേ പാടില്ലെന്നും ഇത്തരവം സര്‍വേകള്‍ നിയമ വിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉള്‍പ്പടെയുള്ളവരാണ് സര്‍വേയ്ക്കെതിരെ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്‍ഡിഎഫ് പ്രകടന പത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.

പാര്‍ട്ടി കേഡര്‍മാരെ ഇറക്കിയുള്ള സര്‍വേയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നുമായിരുന്നു ആവശ്യം. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതിയുടെ ഇടപെടല്‍.

സര്‍വേയ്ക്ക് ധനകാര്യ വകുപ്പിന്റെ അനുമതി ഇല്ലെന്നും അത്തരം പരിപാടികള്‍ക്ക് പണം വിനിയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും സാമ്പത്തിക നയത്തിന്റെ വ്യതിചലനമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി സര്‍വേ റദ്ദാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.