ജാര്‍ഖണ്ഡില്‍ വാഹനാപകടം: രണ്ട് കപ്പൂച്ചിന്‍ വൈദികര്‍ മരണമടഞ്ഞു

ജാര്‍ഖണ്ഡില്‍ വാഹനാപകടം: രണ്ട് കപ്പൂച്ചിന്‍ വൈദികര്‍ മരണമടഞ്ഞു

റാഞ്ചി: ജാര്‍ഖണ്ഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കത്തോലിക്ക വൈദികര്‍ മരണമടഞ്ഞു. കപ്പൂച്ചിന്‍ സന്യാസ സമൂഹത്തിലെ അംഗങ്ങളായ ഫാ. സ്റ്റാനിസ്ലാവസ് കുജൂര്‍ (68), ഫാ. ഗ്രിഗറി ബിലുങ് (55) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 4.20 ഓടെ ഡോര്‍മയിലായിരുന്നു അപകടം.

സെന്റ് ഫിദേലിസ് കപ്പൂച്ചിന്‍ പ്രൊവിന്‍സിലെ അംഗങ്ങളായ വൈദികര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെടുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാവപ്പെട്ട ജനങ്ങള്‍ക്കിടയില്‍ സേവനമനുഷ്ടിച്ചിരുന്നവരാണ് രണ്ട് വൈദികരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.