ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ വയോധികയുടെ വയറ്റിൽ കത്രിക മറന്നുവെച്ചു. പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന്റെ വയറ്റിലാണ് അഞ്ചു വർഷം മുൻപ് നടന്ന ശസ്ത്രക്രിയയ്ക്കിടെ ഉപകരണം കുടുങ്ങിയത്. കഴിഞ്ഞ ദിവസം നടത്തിയ സ്കാനിങ്ങിലൂടെയാണ് വയറ്റിനുള്ളിൽ കത്രികയുള്ള വിവരം പുറത്തറിയുന്നത്. വിദഗ്ധ ചികിത്സയ്ക്കായി ഉഷയെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി.
2021 മെയിലാണ് പുന്നപ്ര സ്വദേശിനി ഉഷയുടെ വയറ്റിലെ മുഴ നീക്കം ചെയ്യാൻ വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ അഞ്ച് വർഷമായി കടുത്ത വേദനയോടെയാണ് ഇവർ കഴിഞ്ഞിരുന്നത്. വേദനസംഹാരികൾ കഴിച്ച് വേദന സഹിച്ച ഉഷയ്ക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വേദന വർധിക്കുകയും മൂത്രത്തിലൂടെ രക്തം വരികയും ചെയ്തിരുന്നു. തുടർന്നാണ് സ്കാനിങ് നടത്തിയത്.
കത്രിക കണ്ടെത്തിയ വിവരം പുറത്തു പറയരുതെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടതായി കുടുംബം ആരോപിച്ചു. സംഭവത്തിൽ എച്ച്. സലാം എംഎൽഎ ഉഷയുടെ വീട്ടിലെത്തി കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പു നൽകി. കെ.സി വേണുഗോപാൽ എംപിയുടെ ഇടപെടലിലൂടെയാണ് ഇവരെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഗുരുതരമായ ഈ പിഴവിൽ കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ കർശന നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.