തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആര്‍) ഭാഗമായി അന്തിമ വോട്ടര്‍ പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും.
53,229 പേര്‍ അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. മരണപ്പെട്ടവര്‍, വിദേശ പൗരത്വം സ്വീകരിച്ചര്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് ഒഴിവാക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
പുതിയ പട്ടികയില്‍ ആകെ 2,69,53,644 വോട്ടര്‍മാരാണ് ഉണ്ടാകുക. ഇതില്‍ 1,31,26,048 പുരുഷന്‍മാരും 1,38,27,319 സ്ത്രീകളുമുണ്ട്. 2,23,558 പ്രവാസികള്‍, 277 ട്രാന്‍സ്ജെന്‍ഡര്‍മാര്‍ എന്നിങ്ങനെയാണ് പട്ടികയിലുള്‍പ്പെട്ടവരുടെ കണക്ക്. 4,24,518 പുതിയ വോട്ടര്‍മാരും അന്തിമ പട്ടികയിലുണ്ടാകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
സംസ്ഥാനത്ത് എസ്ഐആര്‍ കരട് പട്ടിക ഡിസംബറിലാണ് പ്രസിദ്ധീകരിച്ചത്. കരട് വോട്ടര്‍ പട്ടികയില്‍ പരാതികള്‍ സ്വീകരിച്ച് ഹിയറിങ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അന്തിമ പട്ടിക തയാറാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.