ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നു വച്ച സംഭവം: അന്വേഷണത്തിന് നാലംഗ സമിതി

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നു വച്ച സംഭവം: അന്വേഷണത്തിന്  നാലംഗ സമിതി

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ ഉഷാ ജോസഫ് എന്ന വീട്ടമ്മയുടെ വയറ്റില്‍ കത്രിക മറന്നു വച്ച സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ നാലംഗ സമിതി.

ആര്‍.എം.ഒ ഡോ. ലക്ഷ്മിയാണ് സമിതിയുടെ ചെയര്‍പേഴ്‌സണ്‍. സര്‍ജറി വിഭാഗം മേധാവി ഡോ. സജീവ് കുമാര്‍, ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. അനുസൂയ, ഫോറന്‍സിക് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ര്‍ രാഖിന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

ഡോ. ലളിതാംബികയുടെ യൂണിറ്റിലെ അസി. പ്രൊഫസര്‍ ഡോ. ഷാഹിദയുടെ നേതൃത്വത്തിലാണ് സര്‍ജറി നടന്നത്. ആ ഡോക്ടര്‍ ഇപ്പോഴും സര്‍വീസിലുണ്ടെന്നും വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയി പോയതായും ആശുപത്രി സൂപ്രണ്ട് വെളിപ്പെടുത്തി.

ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും ഉപയോഗിച്ച ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്ന കര്‍ശനമായ പ്രോട്ടോക്കോള്‍ നിലവിലുണ്ട്. കേസ് ഷീറ്റുകള്‍ പരിശോധിച്ചപ്പോള്‍ ഈ നടപടികള്‍ കൃത്യമായി പാലിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉപകരണം വയറ്റില്‍ കുടുങ്ങിയത് എങ്ങനെ എന്നതില്‍ ഗൗരവകരമായ അന്വേഷണം ആവശ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.