പെര്‍ത്തിലെ കലാ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യം; രാജീവ് സ്റ്റീഫന്‍ (51) അന്തരിച്ചു

പെര്‍ത്തിലെ കലാ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യം; രാജീവ് സ്റ്റീഫന്‍ (51) അന്തരിച്ചു

പെര്‍ത്ത്: ഓസ്‌ട്രേലിയ പെര്‍ത്തിലെ കലാ സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന രാജീവ് സ്റ്റീഫന്‍ (51) അന്തരിച്ചു. സംസ്‌കാരം പിന്നീട്.

മസ്തിഷ്‌ക അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രാജീവ് 23 ന് രാവിലെ പെര്‍ത്ത് മര്‍ഡോക് സെന്റ് ജോണ്‍ ഓഫ്  ഗോഡ് ഹോസ്പിസ് സെന്ററില്‍  വച്ചാണ് മരണമടഞ്ഞത്.

മികച്ച ഇലക്ട്രീഷനും ട്രെന്‍ഡ് ഇലക്ട്രിക്കല്‍ എന്ന സ്ഥാപനത്തിന്റെ ഉടമയുമായ രാജീവ് നല്ലൊരു നാടക നടനും സംവിധായകനുമായിരുന്നു. കോമഡി രംഗങ്ങളും നര്‍മം കലര്‍ന്ന വേഷങ്ങളും അവതരിപ്പിക്കുന്നത്തില്‍ പ്രത്യേകമായ കഴിവ് അദേഹത്തിനുണ്ടായിരുന്നു.

കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിയായ രാജീവും കുടുംബവും 15 വര്‍ഷം മുന്‍പാണ് പെര്‍ത്തിലേക്ക് കുടിയേറിയത്. പയ്യാവൂര്‍ മൂപ്രാപ്പള്ളില്‍ പരേതനായ എസ്തപ്പാനാണ് പിതാവ്. മാതാവ്: സിസിലി സ്റ്റീഫന്‍, ഭാര്യ: ബിന്ദു രാജീവ്. ഷാരോണ്‍, സ്റ്റീവ്, ഏയ്ഞ്ചല്‍ റോസ് എന്നിവര്‍ മക്കളാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.