തുടക്കം ഗംഭീരമാക്കി സഞ്ജുവും അഭിഷേകും; നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്ത് ഇന്ത്യ

തുടക്കം ഗംഭീരമാക്കി  സഞ്ജുവും അഭിഷേകും;  നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്ത് ഇന്ത്യ

ചെന്നൈ: ട്വന്റി 20 ലോക കപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു.

ഓപ്പണര്‍മാരായ മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന സഖ്യം ആദ്യ ഓവറില്‍ തന്നെ വെടിക്കെട്ടിന് തീ കൊളുത്തി. അര്‍ധ സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യക്ക് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടി.

ഓപ്പണര്‍മാരായ സഞ്ജു സാംസണ്‍ 24(15), അഭിഷേക് ശര്‍മ്മ 55(30) എന്നിവര്‍ മികച്ച തുടക്കം ഇന്ത്യക്ക് സമ്മാനിച്ചു. ടൂര്‍ണമെന്റില്‍ തന്റെ രണ്ടാം മത്സരത്തിനിറങ്ങിയ സഞ്ജു രണ്ട് സിക്സറുകളും ഒരു ബൗണ്ടറിയും നേടിയ ശേഷമാണ് പുറത്തായത്.

നാല് വീതം ബൗണ്ടറികളും സിക്സറുകളുമാണ് അഭിഷേക് അടിച്ചത്. ഇഷാന്‍ കിഷന്‍ 38(24), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 33(13) എന്നിങ്ങനെയാണ് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ഹാര്‍ദിക് പാണ്ഡ്യ 50 (23), തിലക് വര്‍മ്മ 44 (16) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്നിംഗ്സില്‍ 17 സിക്സറുകളും 17 ബൗണ്ടറികളുമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിച്ച് കൂട്ടിയത്. സിംബാബ്വെയ്ക്ക് വേണ്ടി റിച്ചാര്‍ഡ് ഗരാവ, ബ്ലെസിങ് മുസറബാനി, ടിനോതെണ്ട മപോസ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.