'വയനാട് പുനരധിവാസം; സംഭാവന നല്‍കിയവരോട് നന്ദി പറയണം': സന്ദേശമയക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

'വയനാട്  പുനരധിവാസം; സംഭാവന നല്‍കിയവരോട്  നന്ദി പറയണം': സന്ദേശമയക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കം പണം നല്‍കിയവര്‍ക്ക് നന്ദി അറിയിച്ച് സന്ദേശമയക്കാന്‍ ഹൈക്കോടതിയുടെ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍.

സര്‍ക്കാര്‍ സന്ദേശം അയക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരത്തെ സന്ദേശം പോയ സമാനമായ രീതിയില്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ അയക്കരുതെന്ന് കോടതിയുടെ ഉത്തരവ് നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വീണ്ടും സന്ദേശമയക്കാനുള്ള അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്ക് വീട് വച്ച് നല്‍കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയവര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രിയുടെ പേരില്‍ സന്ദേശമയക്കാന്‍ അനുമതി വേണമെന്ന് അഡ്വക്കേറ്റ് ജനറലാണ് നേരിട്ട് കോടതിയെ അറിയിച്ചിരിക്കുന്നത്.

അപേക്ഷ സമര്‍പ്പിച്ചാല്‍ പരിശോധിക്കാമെന്നാണ് ഹൈക്കോടതിയുടെ മറുപടി. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്തരം സന്ദേശം സര്‍ക്കാര്‍ അയക്കുന്നതിനെ പ്രതിപക്ഷം എതിര്‍ക്കുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.