കൊച്ചിയില്‍ ഇറാന്‍ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമം; റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടറും ക്യാമറാമാനും അറസ്റ്റില്‍

കൊച്ചിയില്‍ ഇറാന്‍ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍  ശ്രമം; റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടറും ക്യാമറാമാനും അറസ്റ്റില്‍

കൊച്ചി: മട്ടാഞ്ചേരി വാര്‍ഫിന് സമീപം ഡോക്ക് ചെയ്തിരിക്കുന്ന ഇറാന്റെ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ലാവന്റെ അടുത്തെത്തി ചിത്രമെടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടര്‍ ശങ്കര്‍, ക്യാമറാമാന്‍ മണി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച ബോട്ടിന്റെ ഡ്രൈവറായ രാധാകൃഷ്ണനും അറസ്റ്റിലായിട്ടുണ്ട്.

പടക്കപ്പലിന്റെ ദൃശ്യം പകര്‍ത്താനാണ് മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചത്. നിരോധിത മേഖലയില്‍ പ്രവേശിച്ച് ദൃശ്യം പകര്‍ത്തുന്നത് കാവലിലുള്ള സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് സി.ഐ.എസ്.എഫ് ഇവരെ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മറൈന്‍ ഡ്രൈവില്‍ നിന്ന് ഒരു ബോട്ട് വാടകയ്ക്കെടുത്താണ് റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടറും ക്യാമറമാനും ഇറാന്‍ കപ്പലിന്റെ ദൃശ്യം പകര്‍ത്താനെത്തിയതെന്ന് പോലീസ് പറഞ്ഞു. നിരോധിത മേഖലയില്‍ പ്രവേശിച്ചതിന് അറസ്റ്റിലായ മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.