ആയത്തുള്ള ഖൊമേനിയുടെ മകൻ മൊജ്താബ ഖൊമേനി ഇറാന്‍റെ പുതിയ പരമോന്നത നേതാവ്

ആയത്തുള്ള ഖൊമേനിയുടെ മകൻ മൊജ്താബ ഖൊമേനി ഇറാന്‍റെ പുതിയ പരമോന്നത നേതാവ്

ടെഹ്റാൻ: ഇറാനില്‍ ആയത്തുള്ള ഖൊമേനിയുടെ പിന്‍ഗാമിയായി മകന്‍ മൊജ്താബ ഖൊമേനിയെ തിരഞ്ഞെടുത്തു. 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സാണ് രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുത്തത്.

“ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പവിത്ര വ്യവസ്ഥയുടെ മൂന്നാമത്തെ നേതാവായി അയത്തുള്ള സയ്യിദ് മൊജ്താബ ഖൊമേനിയെ നിയമിച്ചു,” ടെഹ്‌റാൻ സമയം അർധ രാത്രിക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ അസംബ്ലി ഓഫ് എക്സ്പേർട്സ് പറഞ്ഞു. ഇറാനിലെ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം പുതിയ സ്ഥാനത്തിലൂടെ മൊജ്താബ ഖൊമേനിക്ക് ലഭിച്ചു.

ഇറാന്റെ സുരക്ഷാ സേനയിലും വിപുലമായ ബിസിനസ് ശൃംഖലകളിലും സ്വാധീനമുള്ള ഒരു ഇടത്തരം പുരോഹിതനായിരുന്നു മൊജ്താബ. എങ്കിലും അലി ഖൊമേനിക്ക് ശേഷം പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതലയുള്ള 88 പുരോഹിതന്മാരുടെ സംഘമായ അസംബ്ലി ഓഫ് എക്സ്പേർട്സിന്റെ മുൻനിരക്കാരനായി അദേഹം കണക്കാക്കപ്പെട്ടിരുന്നു.

ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖൊമേനിയെ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാനും സ്വാഗതം ചെയ്തു. മൊജ്താബ ഖൊമേനിയുടെ നിയമനം രാജ്യത്തിൻ്റെ അന്തസിൻ്റെയും ശക്തിയുടെയും പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നുവെന്നും പെസഷ്കിയാൻ പറഞ്ഞു.

ഷിയ പാരമ്പര്യം അനുസരിച്ച് സാധാരണ മക്കൾ പിന്തുടർച്ചാവകാശിയാവാറില്ല. എന്നാൽ അടിന്തര ഘട്ടത്തിലാണ് മകനെ പിന്തുടർച്ചാവകാശിയായി തിരഞ്ഞെടുത്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.