ഖത്തറില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ ഇന്ന് മൂന്ന് വിമാനങ്ങള്‍

 ഖത്തറില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്താന്‍ ഇന്ന് മൂന്ന് വിമാനങ്ങള്‍

ദോഹ: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിനിടെ ഖത്തറില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി ഇന്ന് കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേയ്ക്ക് വിമാനമുണ്ടാകുമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ട്രാന്‍സിറ്റ്- ഹ്രസ്വകാല വിസയില്‍ ദോഹയിലെത്തി കുടുങ്ങിയ ആയിരത്തോളം ഇന്ത്യക്കാര്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഖത്തര്‍ എയര്‍വേസ് വഴി നാട്ടിലേയ്ക്ക് പോയതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ഇന്നലെ ഖത്തര്‍ എയര്‍വേസിന്റെ ദോഹ-ഡല്‍ഹി വിമാനം സര്‍വീസ് നടത്തിയതായും മുന്നൂറിലധികം ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക് പോയി. യാത്രയ്ക്കായി എയര്‍ലൈനുകളുമായി ബന്ധപ്പെടാനും ഇന്ത്യക്കാരോട് എംബസി ആവശ്യപ്പെട്ടു.

ഖത്തറില്‍ കുടുങ്ങി സൗദി വിസയ്ക്ക് അപേക്ഷിക്കുന്ന യാത്രക്കാരുടെ കേസുകള്‍ ഏറ്റെടുക്കുമെന്ന് എംബസി അറിയിച്ചു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേദ്ദശങ്ങള്‍ ഇന്ത്യക്കാര്‍ കര്‍ശനമായി പാലിക്കണമെന്നും ആധികാരിക വിവര സ്രോതസുകള്‍ മാത്രം പിന്തുടരാനും എംബസി ജനങ്ങളോട് ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.