നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ 31 സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചെന്ന് മധുസൂദന്‍ മിസ്ത്രി

നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ 31 സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചെന്ന് മധുസൂദന്‍ മിസ്ത്രി

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 31 സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചെന്ന് സ്‌ക്രീനിങ് കമ്മിറ്റി. 31 പേരുകള്‍ക്ക് അംഗീകാരം നല്‍കിയെന്നും സിറ്റിങ് എംഎല്‍എമാരില്‍ പെരുമ്പാവൂര്‍, പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ ഒഴികെ മുഴുവന്‍ പേരും മത്സരിക്കുമെന്നും സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി അറിയിച്ചു.

എല്‍ദോസ് കുന്നപ്പള്ളിയുടെ കാര്യം അടുത്ത ഘട്ടത്തില്‍ തീരുമാനിക്കുമെന്നും സിറ്റിങ് എംപിമാരുടെ കാര്യം ചിത്രത്തിലില്ലെന്നും അദേഹം വ്യക്തമാക്കി. എല്‍ദോസ് കുന്നപ്പള്ളിയുടെ കാര്യം ഹൈക്കമാന്‍ഡ് പ്രത്യേകമായാണ് പരിശോധിക്കുക. എംഎല്‍എയ്ക്കെതിരെ എഐസിസിയ്ക്ക് നേരിട്ട് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണിത്. കെപിസിസി എഐസിസിക്ക് പട്ടിക കൈമാറിയിരുന്നു.

വട്ടിയൂര്‍ക്കാവ്- കെ മുരളീധരന്‍, കൊട്ടാരക്കര- ആയിഷാ പോറ്റി, അടൂര്‍- രമ്യ ഹരിദാസ്, കുന്നത്തുനാട്- വി.പി സജീന്ദ്രന്‍, തൃശൂര്‍- ടി.വി ചന്ദ്രമോഹന്‍, കൊടുങ്ങല്ലൂര്‍- ഒ.ജെ ജനീഷ്, മണലൂര്‍- ടി.എന്‍ പ്രതാപന്‍, കോങ്ങാട്- കെ.എ തുളസി, പാലക്കാട്- രമേശ് പിഷാരടി, തവനൂര്‍ /തിരുവമ്പാടി- വി.എസ് ജോയ്, പൊന്നാനി- നൗഷാദ് അലി, കോഴിക്കോട് നോര്‍ത്ത്- കെ. ജയന്ത്, എലത്തൂര്‍- വിദ്യ ബാലകൃഷ്ണന്‍, കൊയിലാണ്ടി- കെ. പ്രവീണ്‍കുമാര്‍, നാദാപുരം- കെ.എം അഭിജിത്ത്, ഉദുമ- കെ. നീലകണ്ഠന്‍, തൃത്താല- വി.ടി ബല്‍റാം എന്നിവര്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു.

അതേസമയം കല്‍പ്പറ്റയില്‍ സിദ്ദിക്ക് തന്നെ സ്ഥാനാര്‍ത്ഥിയാകാന്‍ ആണ് സാധ്യത. ബത്തേരിയില്‍ നാലാം തവണയും ഐ.സി ബാലകൃഷ്ണനെ തന്നെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ധാരണ. ഇതിനിടെ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്ന് വടകര എംപിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ ഷാഫി പറമ്പില്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.