ജറുസലേം: കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ പുതിയ വീഡിയോ പങ്കുവച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒരു കഫേയില്‍ നിന്ന് കോഫി ഓര്‍ഡര്‍ ചെയ്യുകയും അത് കുടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. തന്റെ സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് നെതന്യാഹു വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മാര്‍ച്ച് 13 ന് പുറത്ത് വന്ന നെതന്യാഹുവിന്റെ ഒരു വീഡിയോ ആണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. നെതന്യാഹുവിന്റെ ഒരു കൈയില്‍ ആറ് വിരലുകള്‍ ആയിരുന്നു ആ വീഡിയോയില്‍ ഉണ്ടായിരുന്നത്. വീഡിയോ എഐ നിര്‍മിതമാണെന്ന നിലയില്‍ ആണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. നെതന്യാഹു കൊല്ലപ്പെട്ടിരിക്കാം എന്നും ചര്‍ച്ചകള്‍ വന്നു. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
വിരലുകള്‍ ചൂണ്ടിക്കാട്ടി താന്‍ സുരക്ഷിതനാണെന്നും തന്റെ വിരലുകള്‍ യഥാര്‍ഥമാണെന്നും നെതന്യാഹു പറയുന്നു. പുതിയ വീഡിയോയില്‍ അദേഹം തന്റെ ഇരു കൈകളിലെയും വിരലുകള്‍ എണ്ണി കാണിക്കാനും മുതിരുന്നുണ്ട്. കാപ്പിയ്ക്ക് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും താന്‍ മരിക്കും എന്നാണ് ഹിബ്രു ഭാഷയിലുള്ള വീഡിയോയില്‍ നെതന്യാഹു പറയുന്നത്.
രണ്ട് കൈകളും ഉയര്‍ത്തി ക്യാമറയിലേക്ക് വിരലുകള്‍ കാണിക്കുന്ന നെതന്യാഹു, നിങ്ങള്‍ക്ക് തന്റെ വിരലുകള്‍ എണ്ണണോ? കണ്ടോളു എന്നും പറയുന്നുണ്ട്. നെതന്യാഹു കൊല്ലപ്പെട്ടു എന്ന വാദങ്ങള്‍ നേരത്തെ തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിരുന്നു. പ്രചാരണങ്ങള്‍ വ്യാജമാണെന്നാണെന്നും പ്രധാനമന്ത്രി സുഖമായിരിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജീവനോടെയുണ്ടെങ്കില്‍ തിരഞ്ഞുപിടിച്ച് കൊല്ലുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. കുട്ടികളെ കൊല്ലുന്ന ക്രിമിനലായ നെതന്യാഹു ജീവിച്ചിരിപ്പുണ്ടെങ്കില്‍ അയാളെ പിന്തുടര്‍ന്ന്, എല്ലാ ശക്തിയും ഉപയോഗിച്ച് വകവരുത്തുകയും ചെയ്യുമെന്നാണ് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡിന്റെ ഭീഷണി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.