എം.കെ മുനീറിന് സീറ്റില്ല, കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, കെ.എം ഷാജി വേങ്ങരയില്‍; ലീഗ് സ്ഥാനാര്‍ത്ഥികളില്‍ രണ്ട് വനിതകള്‍

എം.കെ മുനീറിന് സീറ്റില്ല, കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, കെ.എം ഷാജി വേങ്ങരയില്‍; ലീഗ് സ്ഥാനാര്‍ത്ഥികളില്‍ രണ്ട് വനിതകള്‍

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 25 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. പാര്‍ട്ടി പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന മുന്‍ മന്ത്രി എം.കെ മുനീര്‍ ഇത്തവണ മത്സരിക്കുന്നില്ല. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയപ്പോള്‍ കെ.എം. ഷാജി ലീഗിന്റെ ഉറച്ച മണ്ഡലമായ വേങ്ങരയില്‍ മത്സരിക്കും. ഇത്തവണ രണ്ട് വനിതകള്‍ മത്സര രംഗത്തുണ്ട്. ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിലും ദളിത് ലീഗ് നേതാവ് ജയന്തി രാജന്‍ കൂത്തുപറമ്പിലും ജനവിധി തേടും.

പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളുമായി ചര്‍ച്ച നടത്തിയാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുനലൂര്‍, ചടയമംഗലം, ചേലക്കര എന്നീ മണ്ഡലങ്ങളില്‍ ഏതെങ്കിലും രണ്ടിടത്ത് മുസ്ലീം ലീഗ് മത്സരിക്കുന്നുണ്ടെന്നും സ്ഥാനാര്‍ത്ഥികളെ പിന്നീട് അറിയിക്കുമെന്നും അദേഹം വ്യക്തമാക്കി.

ചേലക്കര ഉറപ്പിച്ചെങ്കിലും പുനലൂര്‍, ചടയമംഗലം സീറ്റുകളില്‍ ഏതാണ് ലീഗിന് ലഭിക്കുകയെന്നതില്‍ തീരുമാനമായില്ല. തീരുമാനമായ ശേഷം ആ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ വ്യാഴാഴ്ച പ്രഖ്യപിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ഇതാദ്യമായി രണ്ട് വനിതകള്‍ സ്ഥാനാര്‍ത്ഥികളായപ്പോള്‍ യുവ നേതാക്കള്‍ക്കും അര്‍ഹമായ പരിഗണന കിട്ടി. സിറ്റിങ് എംഎല്‍എമാരില്‍ ആറ് പേരെ മാറ്റി നിര്‍ത്തിയാണ് പുതിയവര്‍ക്ക് അവസരം നല്‍കിയത്. ഇനി തീരുമാനമാകാനുള്ള രണ്ട് സീറ്റുകളില്‍ ഒന്നിലും വനിതാ സ്ഥാനാര്‍ത്ഥി വന്നേക്കുമെന്നാണ് സൂചന.

സ്ഥാനാര്‍ത്ഥി പട്ടിക

മഞ്ചേശ്വരം - എ.കെ.എം അഷ്‌റഫ്
കൂത്തുപ്പറമ്പ് - ജയന്തി രാജന്‍
കൊടുവള്ളി - പി.കെ ഫിറോസ്
കോഴിക്കോട് സൗത്ത് - ഫൈസല്‍ ബാബു
ഏറനാട് - പി.കെ ബഷീര്‍
മലപ്പുറം - പി.കെ കുഞ്ഞാലിക്കുട്ടി
പെരിന്തല്‍മണ്ണ -നജീബ് കാന്തപുരം
കോട്ടയ്ക്കല്‍ - ആബിദ് ഹുസൈന്‍ തങ്ങള്‍
പേരാമ്പ്ര - ഫാത്തിമ തഹ്ലിയ
തിരുവമ്പാടി - സി.കെ കാസിം
കുറ്റ്യാടി - പാറയ്ക്കല്‍ അബ്ദുള്ള
മഞ്ചേരി - അഡ്വ. എം. റഹ്‌മത്തുള്ള
വേങ്ങര - കെ.എം ഷാജി
താനൂര്‍ - പി.കെ നവാസ്
ഗുരുവായൂര്‍ - സി.എച്ച് റഷീദ്
തിരൂരങ്ങാടി - പി.എം.എ സമീര്‍
കൊണ്ടോട്ടി - അഷ്‌റഫലി
വള്ളിക്കുന്ന് - ടി.വി ഇബ്രാഹിം
മങ്കട - മഞ്ഞളാംകുഴി അലി
കാസര്‍കോട് - കല്ലട്ര മായിന്‍ ഹാജി
അഴീക്കോട് - കരീം ചേലേരി
കളമശേരി - വി.ഇ. അബ്ദുല്‍ ഗഫൂര്‍
മണ്ണാര്‍ക്കാട് - എന്‍. ഷംസുദ്ദീന്‍
തിരൂര്‍ - കുറുക്കോളി മൊയ്ദീന്‍
കുന്ദമംഗലം - എം.എ റസാക്ക്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.