കാസര്‍കോട്: പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ 20 കാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. പരീക്ഷ എഴുതിയ മുഹമ്മദ് മുക്താര്‍, പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ പരാതിയിലാണ് പൊലീസ് നടപടി.
കാസര്‍കോട് മൊഗ്രാല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഒരു 20 കാരനാണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്കായി പരീക്ഷ എഴുതിയത്.
ഇതേ സ്‌കൂളില്‍ തന്നെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിരുന്നു. പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയാണ് ഫോണ്‍ പിടികൂടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.