ഫൊക്കാനയും ഇന്ത്യൻ കോൺസുലേറ്റും ഒന്നിച്ചു; ന്യൂജേഴ്സിയിൽ ആഘോഷം സിനിമയ്ക്ക് ​ഗംഭീര സ്വീകരണം

ഫൊക്കാനയും ഇന്ത്യൻ കോൺസുലേറ്റും ഒന്നിച്ചു; ന്യൂജേഴ്സിയിൽ ആഘോഷം സിനിമയ്ക്ക് ​ഗംഭീര സ്വീകരണം

ന്യൂ ജേഴ്‌സി: സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ പുറത്തിറങ്ങിയ ആഘോഷം എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ന്യൂ ജേഴ്‌സിയിലെ വെയ്ൻ എഎംസി തിയറ്ററിൽ നടന്നു. ഇന്ത്യൻ കോൺസുലേറ്റും ഫൊക്കാനയും സംയുക്തമായി സംഘടിപ്പിച്ച സിനിമയുടെ പ്രത്യേക പ്രദർശനം വൻ വി‍യമായി മാറി. ലഹരി ഉപയോഗം കുടുംബ ബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന ഗൗരവകരമായ വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്.

ഡോ. ലിസി ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്നുള്ള നൈറ്റ് ഹൗസ് മീഡിയ, ദേവസി കുര്യൻ, റോണി എന്നിവരും നിർമ്മാണ പങ്കാളികളാണ്. കുടുംബ ബന്ധങ്ങളുടെ പവിത്രത ചൂണ്ടിക്കാട്ടിയ സ്വർ​ഗമാണ് സിഎൻ ​​ഗ്ലോബൽ മൂവിസിന്റെ ആദ്യ ചിത്രംം.

ഇന്ത്യൻ കോൺസുലേറ്റ് കൗൺസിൽ പിയുഷ് സിങ് പ്രദർശനം ഉദ്ഘാടനം ചെയ്തു. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ, റീജിയണൽ പ്രസിഡന്റ് കോശി കുരുവിള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലിവിങ്സ്റ്റൺ ഡെപ്യൂട്ടി മേയർ കെത്താൻ ബുപ്തനി, കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ലഹരിക്കെതിരെ ഫൊക്കാന നടത്തുന്ന പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജമാണ് ഈ സിനിമയെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ വിവിധ ഭാഷാമൂവികൾ പ്രചരിപ്പിക്കുക എന്നത് കൂടിയാണ് ഇന്ത്യൻ കോൺസുലെറ്റ് ലക്ഷ്യം വെക്കുന്നത്. ഫൊക്കാനയുമായി സഹകരിച്ചു കൂടുതൽ പ്രോജെക്ടുകൾ മലയാളീ കമ്മ്യൂണിറ്റിക്കു വേണ്ടി ചെയ്യും എന്നും പിയുഷ് സിങ് അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.