അവസാനം ബന്ധപ്പെട്ടത് ഫെബ്രുവരിയില്‍; പഠനത്തിന് ശേഷം ഇറാനില്‍ ഇന്റേണ്‍ഷിപ്പിന് പോയ യുവാവിനെക്കുറിച്ച് വിവരമില്ലെന്ന് കുടുംബം

അവസാനം ബന്ധപ്പെട്ടത് ഫെബ്രുവരിയില്‍; പഠനത്തിന് ശേഷം ഇറാനില്‍ ഇന്റേണ്‍ഷിപ്പിന് പോയ യുവാവിനെക്കുറിച്ച് വിവരമില്ലെന്ന് കുടുംബം

ഇടുക്കി: ചെന്നൈയില്‍ മര്‍ച്ചന്റ് നേവി കോഴ്‌സ് പഠിച്ച ശേഷം ഇറാനില്‍ ഇന്റേണ്‍ഷിപ്പിന് പോയ യുവാവിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബം. കട്ടപ്പന ആലടി ആഞ്ഞിലിമൂട്ടില്‍ ജോസിന്റെയും ലൈസാമ്മയുടെയും മകന്‍ ജെറിന്‍ ജോസഫിനെയാണ് കുടുംബാംഗങ്ങള്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കാത്തത്.

2025 ജൂലൈ 27 നാണ് ചെന്നൈയിലെ രുദ്രാക്ഷ് മര്‍ച്ചന്റ് നേവി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒമ്പത് മാസത്തെ ഇന്റേണ്‍ഷിപ്പിനായി ജെറിന്‍ ഇറാനിലേക്ക് പോയത്. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ചതോടെ കുടുംബത്തിന് ജെറിനുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വരികയായിരുന്നു.

ഫെബ്രുവരി 27 ന് രാത്രിയാണ് ജെറിന്‍ കുടുംബാഗങ്ങള്‍ക്ക് അവസാനമായി സന്ദേശം അയച്ചത്. അതിന് ശേഷം വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അങ്ങോട്ട് ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. അതേസമയം കോളജ് അധികൃതരോട് ബന്ധപ്പെട്ടപ്പോള്‍ ജെറിന്‍ സുരക്ഷിതനാണെന്നും യുദ്ധം കഴിഞ്ഞാലുടന്‍ തിരിച്ചെത്തുമെന്നുമാണ് പറയുന്നത്.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.