പാലാ: ഭാരതത്തിലെ നസ്രാണി സമൂഹത്തിനായി പാറേമാക്കല്‍ തോമാ കത്തനാര്‍ അനുഷ്ടിച്ച ത്യാഗങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും എന്നും വര്‍ത്തമാന പുസ്തകത്തിന്റെ പ്രാധാന്യം കാലം ചെല്ലുന്തോറും വര്‍ധിച്ചു വരികയാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ്.
ചരിത്രം പഠിക്കും തോറും സഭാ സ്നേഹം വര്‍ധിക്കുമെന്ന് മാര്‍ അപ്രേം സെമിനാരി റെക്ടര്‍ ഫാ. തോമസ് മണ്ണൂര്‍ വ്യക്തമാക്കി. പാറേമ്മാക്കല്‍ തോമ കത്തരുടെ 277-ാം ചരമ ദിനത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി നടത്തിയ സിംപോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
രൂപത പ്രിസിഡന്റ് എമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ചു. ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറകുന്നേല്‍ സിംപോസിയം മോഡറേറ്റര്‍ ആയിരുന്നു. ഫാ. ആന്റണി നങ്ങാംപറമ്പില്‍, ബ്ര. മാര്‍ട്ടിന്‍ മേച്ചേരികുന്നേല്‍, ബ്ര. കുര്യന്‍ ചെരിപുറത്തു, ബ്ര. ചെറിയാന്‍ കോയിപ്രയില്‍, ബ്ര. മാത്യു കുന്നത്തുമാക്കല്‍ എന്നിവര്‍ കാലിക പ്രധാന്യമുള്ള വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. രൂപത ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ആന്‍സമ്മ സാബു, ജോണ്‍സണ്‍ ചെറുവള്ളി, സിന്ധു ജയിബു, ജോബിന്‍ പുതിയടത്തുചാലില്‍, ലിബി മണിമല തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.