ബംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ ബസ് അപകടം; നാല് മലയാളികൾ മരിച്ചു

ബംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ ബസ് അപകടം; നാല് മലയാളികൾ മരിച്ചു

ബംഗളൂരു: ബംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ പുലർച്ചെയുണ്ടായ അപകടത്തിൽ നാല് മലയാളികൾ മരിച്ചു. കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
​
മുഹമ്മദ് ഫർഹാൻ, സുൾഫിക്കർ, സക്കീർ, റഷീദ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. കണ്ണൂർ സ്വദേശികളായ അബ്ദുൽ, അലീൻ എന്നിവർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
​
പുലർച്ചെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിന്റെ ആഘാതത്തിൽ ബസ്സിന്റെ ഒരു വശം പൂർണമായും തകർന്നു. അപകട സ്ഥലത്ത് വെച്ച് തന്നെ നാല് പേരും മരണപ്പെട്ടിരുന്നു. ചന്നപട്ടണ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.