തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപിയുടെ സീല്‍ എന്ന ഗുരുതര ആരോപണവുമായി സിപിഎം. കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിനൊപ്പമുള്ള കത്തിലാണ് കേരള ബിജെപിയുടെ സീല്‍ പതിച്ചിരിക്കുന്നതെന്നാണ് ആരോപണം. സിപിഎം എക്സിലൂടെ കത്ത് പുറത്തു വിട്ടിട്ടുണ്ട്.
2019 മാര്‍ച്ച് 19 ന് തയ്യാറാക്കിയ കത്താണിത്. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നതെന്ന വിമര്‍ശനത്തോടെയാണ് സിപിഎം ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് സിപിഎമ്മിന്റെ വെളിപ്പെടുത്തല്‍.
'തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒരു സീല്‍ ആണ് ഉപയോഗിക്കുന്നത് എന്നത് പുതിയ അറിവാണ്. വോട്ടിങ് യന്ത്രത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര തെളിയുന്നത് പോലെയുള്ള മറ്റൊരു യാദൃശ്ചികതയാകും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലെ ബിജെപി സീല്‍' എന്ന് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ സിപിഎം പരിഹസിച്ചു.
എന്നാല്‍, യഥാര്‍ത്ഥ രേഖയില്‍ സീല്‍ ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ഈ രേഖകളുണ്ട്. പല തിരഞ്ഞെടുപ്പുകളിലും ഇത് വിതരണം ചെയ്തിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.