വീണ്ടും സംഘര്‍ഷം; അമേരിക്കന്‍ വിമാനവാഹിനി കപ്പലിന് നേരെ ക്രൂയിസ് മിസൈല്‍ ആക്രമണം നടത്തി ഇറാന്‍

വീണ്ടും സംഘര്‍ഷം; അമേരിക്കന്‍ വിമാനവാഹിനി കപ്പലിന് നേരെ ക്രൂയിസ് മിസൈല്‍ ആക്രമണം നടത്തി ഇറാന്‍

ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയുടെ വിമാന വാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചതായി ഇറാന്‍. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷന്‍ ഈ വാര്‍ത്ത പുറത്തുവിട്ടെങ്കിലും അമേരിക്കന്‍ അധികൃതര്‍ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ക്രൂയിസ് മിസൈലുകള്‍ വിമാനവാഹിനിക്കപ്പലിന് നേരെ തൊടുത്തുവെന്നാണ് ഇറാന്റെ സൈനിക വിഭാഗം വ്യക്തമാക്കുന്നത്. അമേരിക്കന്‍ കപ്പല്‍ തങ്ങളുടെ നിരന്തര നിരീക്ഷണത്തിലാണെന്നും അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചാല്‍ ആക്രമിക്കുമെന്നും ഇറാന്‍ നാവിക സേന കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ ഷഹ്റാം ഇറാനി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കപ്പല്‍ തങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ഏത് നിമിഷവും തകര്‍ക്കാന്‍ സജ്ജമാണെന്നും അദേഹം ആവര്‍ത്തിച്ചു. അമേരിക്കയുടെ തന്ത്രപരമായ കരുത്ത് ഇപ്പോള്‍ തന്ത്രപരമായ പരാജയമായി മാറിയിരിക്കുകയാണെന്ന് സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ ഇബ്രാഹിം സോള്‍ഫാഖാരി പരിഹസിച്ചു.

ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കുമെന്ന 48 മണിക്കൂര്‍ അന്ത്യശാസനത്തില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറിയതിന് പിന്നാലെയാണ് പുതിയ സംഘര്‍ഷം ഉടലെടുത്തത്. അമേരിക്ക തങ്ങളുടെ ഇന്ധന കേന്ദ്രങ്ങള്‍ തകര്‍ത്താല്‍ പകരമായി ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കമുള്ള ഊര്‍ജ പശ്ചാത്തല സൗകര്യങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.