തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ശനി, ഞായര്‍ ദിവസങ്ങളില്‍ ഇടിമിന്നലിനൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉയര്‍ന്ന താപനില നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നല്‍ അപകടകാരിയാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.
പ്രധാന ജാഗ്രതാ നിര്‍ദേശങ്ങള്‍:
കാര്‍മേഘം കണ്ട് തുടങ്ങുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലത്തോ ടെറസിലോ നില്‍ക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ പ്ലഗുകള്‍ ഊരിയിടുക. ടെലിഫോണ്‍ ഉപയോഗം ഒഴിവാക്കണം (മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ തടസമില്ല).
യാത്രയില്‍ ആണെങ്കില്‍ വാഹനത്തിനുള്ളില്‍ തന്നെ തുടരുന്നതാണ് സുരക്ഷിതം. എന്നാല്‍ സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ എന്നിവയിലുള്ള യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തില്‍ അഭയം തേടണം.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ മരച്ചുവട്ടില്‍ നില്‍ക്കുന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഒഴിവാക്കുക.
ഇടിമിന്നല്‍ സമയത്ത് കുളിക്കാനോ മീന്‍ പിടിക്കാനോ ജലാശയങ്ങളില്‍ ഇറങ്ങരുത്. ബോട്ടിങും മത്സ്യ ബന്ധനവും ഉടന്‍ നിര്‍ത്തിവെച്ച് കരയിലേക്ക് മാറണം.
മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടിയിടരുത്. മിന്നലുള്ള സമയത്ത് അവയെ മാറ്റിക്കെട്ടാന്‍ പോകുന്നത് അപകടകരമാണ്.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധം തുറസായ സ്ഥലത്താണെങ്കില്‍ പാദങ്ങള്‍ ചേര്‍ത്തു വെച്ച്, തല കാല്‍മുട്ടുകള്‍ക്കിടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ടിരിക്കുക. മിന്നല്‍ രക്ഷാ ചാലകങ്ങളും സര്‍ജ് പ്രൊട്ടക്ടറുകളും സ്ഥാപിക്കുന്നത് കെട്ടിടങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും സുരക്ഷ നല്‍കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.