'നരകമൊരുക്കാന്‍'10 ലക്ഷത്തിലേറെ പോരാളികള്‍; കരയുദ്ധത്തിനൊരുങ്ങി ഇറാന്‍

'നരകമൊരുക്കാന്‍'10 ലക്ഷത്തിലേറെ പോരാളികള്‍; കരയുദ്ധത്തിനൊരുങ്ങി ഇറാന്‍

ടെഹ്റാന്‍: കര യുദ്ധത്തിനായി പത്ത് ലക്ഷത്തിലധികം പോരാളികളെ ഇറാന്‍ സജ്ജരാക്കിയതായി റിപ്പോര്‍ട്ട്. സൈനികരും നിലവിലെ സാഹചര്യം മുന്‍നിര്‍ത്തി സൈന്യത്തിന്റെ ഭാഗമാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചവരും ഉള്‍പ്പെടെയാണ് പത്ത് ലക്ഷത്തിലധികം പേര്‍. ബസീജിന്റെയും ഐആര്‍ജിസിയുടെയും ഉള്‍പ്പെടെയുള്ള റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളില്‍ ആളുകളുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നാലാഴ്ചയില്‍ അധികമായി തുടരുന്ന സംഘര്‍ഷം കര യുദ്ധത്തിലേക്ക് കടന്നേക്കാനുള്ള സാധ്യതത നിലനില്‍ക്കെയാണ് ഇറാന്റെ നീക്കം. മാത്രമല്ല നിരവധി ഇറാനിയന്‍ യുവാക്കള്‍ തങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നിട്ടിറങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാന്റെ മണ്ണില്‍ അമേരിക്കക്കാര്‍ക്ക് ചരിത്രപരമായ നരകം സൃഷ്ടിക്കാനുള്ള ആവേശം ഇറാനിലെ പോരാളികള്‍ക്കുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ തസ്നിം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം അമേരിക്ക ആയിരക്കണക്കിന് സൈനികരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. 82-ാം എയര്‍ബോണ്‍ വിഭാഗത്തില്‍ നിന്നുള്ള സൈനികര്‍ ദിവസങ്ങള്‍ക്കകം പശ്ചിമേഷ്യയില്‍ എത്തിച്ചേരുമെന്നാണ് സൂചന. ഇറാനുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും അക്കാര്യം തള്ളിക്കളയുകയാണ് ഇറാന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.