സിപിഎം-എസ്ഡിപിഐ ഡീല്‍ നടപ്പാക്കിയത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്ന് ചെന്നിത്തല; നിഷേധിച്ച് പിണറായി

സിപിഎം-എസ്ഡിപിഐ ഡീല്‍ നടപ്പാക്കിയത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്ന് ചെന്നിത്തല; നിഷേധിച്ച് പിണറായി

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം-എസ്ഡിപിഐ ധാരണയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ധാരണ പരസ്യമായ കാര്യമാണെന്നും ഇതില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതാണെന്നും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദേഹം ആരോപിച്ചു.

എസ്ഡിപിഐക്കാരാണ് പലയിടങ്ങളിലും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളെന്നും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ പുനപരിശോധിക്കുമെന്നും അദേഹം പറഞ്ഞു.

എന്നാല്‍ ചെന്നിത്തലയുടെ ഡീല്‍ ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിക്കളഞ്ഞു. ആരോപണം വെറും നുണയാണെന്നും രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് യുഡിഎഫ് ഇങ്ങനെ പറയുന്നതെന്നും തിരൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചത് ഗിമ്മിക്കുകൊണ്ടല്ലെന്നും തന്റെ പെരുമാറ്റം ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും അദേഹം പറഞ്ഞു. തുടര്‍ ഭരണത്തിന് ശേഷം കേരളത്തിലെ എല്ലാ രംഗത്തും പുരോഗതി കൈവരിച്ചിട്ടുണ്ട്. ദീര്‍ഘ വീക്ഷണത്തോടെയുള്ള നയങ്ങളുടെ പ്രയോഗവും ജനകീയ പ്രതിബദ്ധതയും ഒത്തു ചേര്‍ന്നതുകൊണ്ടാണ് വലിയ നേട്ടങ്ങള്‍ കൈവരിക്കാനായതെന്നും പിണറായി അവകാശപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.