ലണ്ടന്‍: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ പങ്കാളിയാകാനില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് 35 രാജ്യങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഊര്‍ജ നീക്കത്തില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതു പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തും. ഹോര്‍മുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി 35 രാജ്യങ്ങളുടെ യോഗം ഈയാഴ്ച അവസാനത്തോടെ വിളിച്ചു ചേര്‍ക്കുമെന്നും യു.കെയുടെ വിദേശകാര്യ സെക്രട്ടറി ചര്‍ച്ചകള്‍ക്ക് അധ്യക്ഷത വഹിക്കുമെന്നും അദേഹം വ്യക്തമാക്കി.
ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനും കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നയതന്ത്ര തലത്തിലും രാഷ്ട്രീയമായും ചെയ്യാന്‍ കഴിയുന്ന മുഴുവന്‍ കാര്യങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യുമെന്നും സ്റ്റാര്‍മര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
നാറ്റോയില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് എനിക്കും മറ്റുള്ളവര്‍ക്കുംമ ീതേ എന്ത് സമ്മര്‍ദമുണ്ടായാലും എന്തൊക്കെ ഒച്ചപ്പാടുണ്ടായാലും ബ്രിട്ടന്റെ ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്നായിരുന്നു സ്റ്റാര്‍മറുടെ മറുപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.