കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി നാല് നാള്‍; പ്രചാരണം കൊഴുപ്പിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അമിത്ഷായും ഇന്ന് കേരളത്തില്‍

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി നാല് നാള്‍; പ്രചാരണം കൊഴുപ്പിക്കാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അമിത്ഷായും ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി നാല് നാള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് തേടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് കൊട്ടാരക്കരയില്‍ എത്തും. വൈകുന്നേരം നാലിനാണ് ഖാര്‍ഗെ പങ്കെടുക്കുന്ന പൊതുയോഗം.

കര്‍ണാടക മന്ത്രിമാരായ പ്രീയങ്ക ഖാര്‍ഗെ, കെ.ജെ ജോര്‍ജ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും. കൊട്ടാരക്കര, പത്തനാപുരം, ചടയമംഗലം, പുനലൂര്‍, കുന്നത്തൂര്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് തേടിക്കൊണ്ടാണ് യോഗം ചേരുന്നത്.

അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമനും ഇന്ന് എന്‍ഡിഎക്കായി കേരളത്തില്‍ പ്രചാരണത്തിന് എത്തും. കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തുമാണ് അമിത് ഷായുടെ പ്രചാരണ പരിപാടികള്‍ നടക്കുക. തിരുവനന്തപുരത്ത് പ്രവാസികളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും. തൃശൂരിലും പാലക്കാടും എത്തുന്ന നിര്‍മല സീതാരാമന്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഇന്ന് വോട്ട് ചോദിക്കും.

അതേസമയം അവസാന ഘട്ടത്തിലും വികസന നേട്ടത്തിലൂന്നി പ്രചാരണം ശക്തമാക്കാനാണ് എല്‍ഡിഎഫ് നീക്കം. കണ്ണൂരിലെ മണ്ഡലങ്ങളില്‍ ശ്രദ്ധയൂന്നിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.