തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗള്‍ഫ് മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റാന്‍ വണ്‍-ടൈം സൗകര്യം അനുവദിച്ചു.
പരീക്ഷാ കേന്ദ്രം മാറ്റുന്നതിനായി അധികൃതര്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
യുഎഇ (ഷാര്‍ജ) കേന്ദ്രമായി തിരഞ്ഞെടുത്തവര്‍: നിലവില്‍ കേരളത്തിലുള്ള ഇങ്ങനെയുള്ള വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ ഏതെങ്കിലും കേന്ദ്രത്തിലേക്ക് പരീക്ഷ മാറ്റാം.
കേരളത്തില്‍ കേന്ദ്രം തിരഞ്ഞെടുത്തവര്‍: നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇവര്‍ക്ക് പരീക്ഷാ കേന്ദ്രം അവിടേക്ക് മാറ്റാവുന്നതാണ്. കൂടാതെ യുഎഇ കേന്ദ്രമായി ലഭിച്ചവര്‍ക്ക് പകരമായി കുവൈറ്റോ, ബഹ്റിനോ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുക്കാം.
പരീക്ഷാകേന്ദ്രം മാറ്റുന്നതിനുള്ള സമയ പരിധി അവസാനിച്ചാല്‍ പിന്നീട് യാതൊരു കാരണവശാലും അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ അനുവദിച്ച സാഹചര്യത്തില്‍, കീം അഡ്മിറ്റ് കാര്‍ഡ് വിതരണം ചെയ്യുന്ന തിയതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് ലഭിക്കേണ്ടിയിരുന്ന ഹാള്‍ ടിക്കറ്റുകള്‍ ഏപ്രില്‍ എട്ടിന് മാത്രമേ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകൂ.
കേന്ദ്രം മാറ്റേണ്ട വിധം:
അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് താഴെ പറയുന്ന ഘട്ടങ്ങളിലൂടെ പരീക്ഷാ കേന്ദ്രം മാറ്റാം.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ് (cee.kerala.gov.in) സന്ദര്‍ശിക്കുക. 'KEAM 2026 - Candidate Portal' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ആപ്ലിക്കേഷന്‍ നമ്പറും പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്യുക. മെനുവിലെ 'Change Centre' എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് പുതിയ കേന്ദ്രം നല്‍കി അപേക്ഷ സമര്‍പ്പിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.