പെർത്ത് ന​ഗരത്തിലെ അശരണർക്ക് ‌ഭക്ഷണപ്പൊതിയുമായി കാത്തലിക് കോൺഗ്രസും മദർ തെരേസ സിസ്റ്റേഴ്സും

പെർത്ത് ന​ഗരത്തിലെ അശരണർക്ക് ‌ഭക്ഷണപ്പൊതിയുമായി കാത്തലിക് കോൺഗ്രസും മദർ തെരേസ സിസ്റ്റേഴ്സും

പെർത്ത്: ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് ഓസ്‌ട്രേലിയയിലെ പെർത്തിൽ തെരുവോരങ്ങളിൽ കഴിയുന്നവർക്കായി സെന്റ് ജോസഫ് സീറോ മലബാർ ഇടവക കാത്തലിക് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചാരിറ്റി ഇവന്റ് സംഘടിപ്പിച്ചു. പെർത്തിലെ മദർ തെരേസ സിസ്റ്റേഴ്സുമായി സഹകരിച്ചാണ് മൂർ സ്ട്രീറ്റ് ഹബ്ബിൽ ഭക്ഷണ വിതരണം നടത്തിയത്.

വർഷങ്ങളായി മദർ തെരേസ സിസ്റ്റേഴ്സ് നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കാത്തലിക് കോൺഗ്രസും പങ്കാളികളാവുകയായിരുന്നു. പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവക വികാരി ഫാ. അജിത്ത് ചേരിയേക്കര എന്നിവരും കാത്തലിക് കോൺഗ്രസ് പ്രവർത്തകരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.



കഴിഞ്ഞ ഡിസംബറിൽ ക്രിസ്മസ് കാലയളവിലും സമാനമായ രീതിയിൽ കാത്തലിക് കോൺഗ്രസ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പ്രാർത്ഥനയ്ക്കും പരിത്യാഗത്തിനുമൊപ്പം കാരുണ്യ പ്രവർത്തികൾക്കും പ്രാധാന്യം നൽകുന്ന നോമ്പുകാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയായി ഈ സംരംഭം മാറി.

ഈ ഉദ്യമത്തിനായി ലഭിക്കുന്ന തുകയിൽ ബാക്കി വരുന്നത് മഡഗാസ്കർ മിഷനിലെ പാവപ്പെട്ടവരെ സഹായിക്കാനായി നൽകുമെന്ന് സംഘാടകർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.