ന്യൂഡല്‍ഹി: അസമിലും പുതുച്ചേരിയിലും പോളിങ് പുരോഗമിക്കുന്നു. രാവിലെ ഏഴിനാണ് രണ്ടിടത്തും വോട്ടെടുപ്പ് ആരംഭിച്ചത്. അസമില്‍ 126 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. പുതുച്ചേരിയില്‍ 30 നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
അസമില്‍ 17.87 ശതമാനം പോളിങും പുതുച്ചേരിയില്‍ 17.41 ശതമാനം പോളിങുമാണ് ഇതുവരെ രേഖപ്പെടുത്തിയത്.
1.25 കോടി സ്ത്രീകള്‍ ഉള്‍പ്പെടെ ഏകദേശം 2.5 കോടി വോട്ടര്‍മാരാണ് അസമിലുള്ളത്. സംസ്ഥാനത്തൊട്ടാകെ 31,490 പോളിങ് ബൂത്തുകളില്‍ വോട്ടിങ് നടക്കുന്നുണ്ട്. 722 സ്ഥാനാര്‍ത്ഥികളാണ് അസമില്‍ ജനവിധി തേടുന്നത്. ഭരണകക്ഷിയായ ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം ലക്ഷ്യമിട്ടാണ് മത്സര രംഗത്തുള്ളത്. 2016 ലെ പരാജയത്തിന് ശേഷം ഭരണം തിരികെ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ്, എഐയുഡിഎഫ് അധ്യക്ഷന്‍ ബദറുദ്ദീന്‍ അജ്മല്‍ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.
പുതുച്ചേരിയില്‍ മുഖ്യമന്ത്രി എം. രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎന്‍ആര്‍സി - ബിജെപി സഖ്യവും കോണ്‍ഗ്രസ് - ഡിഎംകെ സഖ്യവും തമ്മിലാണ് പോരാട്ടം. നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകവും നിര്‍ണായക ശക്തിയായി മത്സര രംഗത്തുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.