തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ മണ്ഡലങ്ങള്‍ യുഡിഎഫ് തൂത്തുവാരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം ഇന്ന് ആറ് മണിയോടെ അവസാനിക്കുമെന്നും ആന്റണി പറഞ്ഞു.
പത്ത് വര്‍ഷത്തെ ജനദ്രോഹ നടപടികള്‍ക്ക് കേരളത്തിലെ വോട്ടര്‍മാര്‍ കടുത്ത ശിക്ഷ നല്‍കും. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ തന്നെ ദൃശ്യമായ ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിന്റെ അവസാന ഘട്ടമായപ്പോഴേക്കും വലിയൊരു ജനരോഷമായി മാറി. 2001 ലെ ആന്റണി സര്‍ക്കാരിന്റെ വിജയത്തേക്കാള്‍ വലിയ വിജയമാണ് യുഡിഎഫിനെ കാത്തിരിക്കുന്നതെന്നും അദേഹം പറഞ്ഞു.
എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന ഗണ്യമായ ഒരു വിഭാഗം ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യും. കേരളത്തില്‍ ഇടതുപക്ഷം നശിക്കാതിരിക്കണമെങ്കില്‍ തുടര്‍ ഭരണം ഉണ്ടാകാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന സിപിഎം അനുഭാവികള്‍ പോലും ഇത്തവണ യുഡിഎഫിനെ പിന്തുണയ്ക്കും.
കേരളത്തിന്റെ മണ്ണില്‍ ബിജെപിക്ക് വേരോട്ടം കിട്ടാന്‍ പ്രയാസമാണെന്നും അവര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്നും ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.