തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച പോളിങ്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 78.22 ശതമാനം പോളിങ് രേഖപ്പെടുത്തി. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ (79.1 ശതമാനം) വര്‍ധനവ് അന്തിമ കണക്കുകള്‍ വരുമ്പോള്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.
വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാല്‍ ശതമാനക്കണക്കില്‍ സ്വാഭാവിക വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്.
കേരളത്തിലെ പോളിങ് നില
ഏറ്റവും കൂടുതല്‍: കോഴിക്കോട് (81.32 ശതമാനം)
80 കടന്ന ജില്ല: പാലക്കാട്
ഏറ്റവും കുറവ്: പത്തനംതിട്ട (70.76 ശതമാനം)
ഇനി വോട്ടെണ്ണല്‍ ദിനമായ മെയ് നാല് വരെയുള്ള 25 നാളുകള്‍ രാഷ്ട്രീയ മുന്നണികള്‍ക്ക് നെഞ്ചിടിപ്പിന്റെയും കണക്കുകൂട്ടലുകളുടെയും ദിനങ്ങളാണ്.
അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കള്ളവോട്ട് ആരോപണങ്ങള്‍ ഉയര്‍ന്നതും ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളെ പ്രക്ഷുബ്ധമാക്കി.
കൂടാതെ ഇന്ന് വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും വന്‍ ജനപങ്കാളിത്തമാണ് ദൃശ്യമായത്. അസമില്‍ 85.61 ശതമാനം പോളിങ് രേഖപ്പെടുത്തി. പുതുച്ചേരിയില്‍ 89.87 ശതമാനവും രേഖപ്പെടുത്തി. രണ്ടിടത്തും എക്കാലത്തെയും ഉയര്‍ന്ന പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.