പ്രാര്‍ഥനകള്‍ വിഫലം, കണ്ണീരായി ശ്രീനന്ദ; ചിക്കമംഗളൂരുവില്‍ കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

പ്രാര്‍ഥനകള്‍ വിഫലം, കണ്ണീരായി ശ്രീനന്ദ; ചിക്കമംഗളൂരുവില്‍ കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

മൈസൂരു: പാലക്കാട് നിന്ന് കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി.

ചിക്കമംഗളൂരുവിലെ ബാബാബുഡാന്‍ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് ശ്രീനന്ദയെ കാണാതായത്. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കര്‍ണാടക വനം വകുപ്പിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും സംയുക്ത പരിശോധനയില്‍ മാണിക്കധാര വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.