സിംഗപ്പൂർ: ഊർജ വിതരണ മേഖലയിലെ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സിംഗപ്പൂരിലെത്തി. ആഗോളതലത്തിൽ ഇന്ധന വിപണി നേരിടുന്ന വെല്ലുവിളികൾക്കിടെ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങുമായി അദേഹം നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കാരണം ഇന്ധന വില വർദ്ധിക്കുന്ന സാഹചര്യത്തിൽ പരസ്പര സഹായം ഉറപ്പാക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. പ്രകൃതിവാതകവും പെട്രോളിയം ഉൽപ്പന്നങ്ങളും തടസ്സമില്ലാതെ കൈമാറുമെന്ന് ഇരുരാജ്യങ്ങളും ഉറപ്പുനൽകി. ഭാവിയിൽ ഇത്തരം ഇന്ധന വിതരണത്തിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായാൽ അത് മുൻകൂട്ടി അറിയിക്കാനുള്ള പ്രത്യേക കരാറുകളിൽ ഇരു രാജ്യങ്ങളും ഏർപ്പെടും. ജൂറോങ് ദ്വീപിലെ എണ്ണ, പ്രകൃതിവാതക കേന്ദ്രങ്ങൾ ആൽബനീസ് സന്ദർശിച്ചു.
സിംഗപ്പൂരിന് ആവശ്യമായ പ്രകൃതിവാതകത്തിന്റെ വലിയൊരു ഭാഗം നൽകുന്നത് ഓസ്‌ട്രേലിയയാണ്. തിരിച്ചും ഓസ്‌ട്രേലിയയ്ക്ക് ആവശ്യമായ ഇന്ധനങ്ങളിൽ വലിയൊരു പങ്ക് സിംഗപ്പൂരിലെ ശുദ്ധീകരണ ശാലകളിൽ നിന്നാണ് എത്തുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇന്ധന ശേഖരം വർദ്ധിപ്പിക്കാൻ സിംഗപ്പൂർ തീരുമാനിച്ച പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്ന കാര്യങ്ങളും ചർച്ചയാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.