കോയമ്പത്തൂര്‍: തമിഴ്‌നാട് വാല്‍പ്പാറയില്‍ മിനി വാന്‍ മറിഞ്ഞ് എട്ട് മലയാളികള്‍ മരിച്ചു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.
ഏഴ് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്നാണ് വിവരം. കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല. ഡ്രൈവറടക്കം 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്കുള്ള ചുരം ഇറങ്ങുന്നതിനിടെ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അപകടം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളില്‍ നിന്നുള്ള അധ്യാപകരും കുടുംബാംഗങ്ങളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

പതിമൂന്നാം ഹെയര്‍ പിന്‍ വളവില്‍ നിയന്ത്രണം വിട്ട് കൈവരിയില്‍ ഇടിച്ച വാന്‍ പതിനൊന്നാം വളവിലേക്കാണ് മറിഞ്ഞത്. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
40 ഹെയര്‍പിന്‍ വളവുകളാണ് വാല്‍പ്പാറ ചുരത്തിലുള്ളത്. ചുരത്തില്‍ വ്യൂ പോയിന്റുകളടക്കമുണ്ട്. ചാലക്കുടി-അതിരപ്പിള്ളി-മലക്കപ്പാറ വഴിയാണ് സംഘം വാല്‍പ്പാറയിലെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.