വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്ക പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലിലുണ്ടായിരുന്നത് മിസൈല്‍ നിര്‍മാണത്തിനുപയോഗിക്കുന്ന രാസ വസ്തുക്കളാണെന്ന ആരോപണവുമായി യു.എന്നിലെ മുന്‍ അമേരിക്കന്‍ അംബാസിഡറും റിപ്പബ്ലിക്കന്‍ നേതാവുമായ നിക്കി ഹേലി.
ചൈനയില്‍ നിന്നെത്തിയ ഈ കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വച്ച് യു.എസ് നാവിക സേന നിര്‍ത്താന്‍ തുടച്ചയായി ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതായി അവര്‍ പറഞ്ഞു. ഇറാന്റെ മിസൈല്‍ പദ്ധതികള്‍ക്കായി ചൈന രാസവസ്തുക്കള്‍ നല്‍കുന്നു എന്നതിന് തെളിവാണ് ഇതെന്ന് ഹേലി ചൂണ്ടിക്കാട്ടി.
ഇറാന്‍ ഭരണകൂടത്തെ ചൈന സഹായിക്കുന്നുവെന്നും ചൈന നല്‍കുന്ന സൈനിക പിന്തുണ ഗൗരവമായി കാണേണ്ടതുണ്ടെന്നും നിക്കി ഹേലി മുന്നറിയിപ്പ് നല്‍കി. ചൈന ഇറാന് സൈനിക പിന്തുണ നല്‍കാനുള്ള സാധ്യത ഇപ്പോള്‍ ഗുരുതരമായ ആശങ്കയാണെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, ഒമാന്‍ ഉള്‍ക്കടലില്‍ തടഞ്ഞു നിര്‍ത്തപ്പെട്ട കപ്പല്‍ ചൈനയിലേക്ക് പതിവായി യാത്ര ചെയ്യുന്ന ഒരു കപ്പല്‍ വ്യൂഹത്തിന്റെ ഭാഗമാണെന്നും ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കൊണ്ടുപോകുന്നതായി സംശയിക്കപ്പെടുന്നുണ്ടെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.