സൂര്യാതപമേറ്റെന്ന് സംശയം; കൊല്ലത്ത് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സൂര്യാതപമേറ്റെന്ന് സംശയം; കൊല്ലത്ത് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കുന്നിക്കോട് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറാക്കാട് തെങ്ങിന്‍തറയില്‍ ബേബി ഫിലിപ്പ് (85) ആണ് മരിച്ചത്. സൂര്യാതപമേറ്റാണ് മരണമെന്ന് സംശയം.

ഇന്ന് രാവിലെ സ്വന്തം കൃഷിയിടത്തിലേക്ക് പോയ ബേബിയെ പതിനൊന്ന് മണി ആയിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുഖത്ത് പൊള്ളലേറ്റ പാടുണ്ട്. ഇതേ തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സൂര്യാതപമേറ്റതാണോ മരണ കാരണം എന്ന് വ്യക്തമാകൂ.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.