അടൽ തുരങ്കം: വാഹനം നിർത്തുന്നതിനും ഫോട്ടോ എടുക്കുന്നതിനും വിലക്ക്

അടൽ തുരങ്കം: വാഹനം നിർത്തുന്നതിനും ഫോട്ടോ എടുക്കുന്നതിനും വിലക്ക്

മണാലി: കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനായി സമർപ്പിച്ച റോഹ്ത്തങ്ങിലെ അടൽ തുരങ്കപാതയിൽ സഞ്ചാരികൾ വർധിച്ചതോടെ കർശന നടപടിയുമായി അധികൃതർ. മണാലിക്ക് സമീപം നിർമിച്ച പാത നിരവധി പേരെയാണ് ആകർഷിക്കുന്നത്. ഇതോടെ ഇവിടെ അപകടങ്ങളും വർധിച്ചു. തുടർന്നാണ് അധികൃതർ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങിയത്.

 തുരങ്കത്തിൽ വാഹനം നിർത്തുക, അമിത വേഗത, തെറ്റായ രീതിയിൽ വാഹനം മറികടക്കുക എന്നിവ നിരോധിച്ചു. എമർജൻസി എക്സിറ്റ് വഴിയുള്ള സഞ്ചാരവും പാടില്ല. തെക്ക് ഭാഗത്തെ പ്രവേശനം കവാടത്തിന് 200 മീറ്റർ മുമ്പ് മുതൽ തുരങ്കം അവസാനിക്കുന്നത് വരെ ഫോട്ടായും വിഡിയോയും എടുക്കാൻ പാടില്ലെന്നും കുളു ജില്ല മജിസ്ട്രേറ്റ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഉദ്ഘാടനം കഴിഞ്ഞ് 72 മണിക്കൂറിനിടെ തന്നെ മൂന്ന് വാഹനാപകടങ്ങളാണ് ഉണ്ടായത്. അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടങ്ങൾക്ക് കാരണമായതെന്ന് ബോർഡർ റോഡ് ഓർഗനൈസേഷൻ അധികൃതർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.