യുഡിഎഫ് 100 കടന്നു, താങ്കള്‍ രാജി വയ്ക്കുമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍; 'അങ്ങനെ പലരും പലതും പറഞ്ഞു കാണും': നിലപാടില്‍ കുട്ടിക്കരണം മറിഞ്ഞ് വെള്ളാപ്പള്ളി

യുഡിഎഫ് 100 കടന്നു, താങ്കള്‍ രാജി വയ്ക്കുമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍; 'അങ്ങനെ പലരും പലതും പറഞ്ഞു കാണും': നിലപാടില്‍ കുട്ടിക്കരണം മറിഞ്ഞ് വെള്ളാപ്പള്ളി

ആലപ്പുഴ: യുഡിഎഫ് വന്‍ വിജയം നേടിയപ്പോള്‍ നിലപാടില്‍ കുട്ടിക്കരണം മറിഞ്ഞ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

യുഡിഎഫിന് നൂറ് സീറ്റ് കിട്ടിയാല്‍ യോഗം ജനറല്‍ സ്ഥാനം രാജി വെയ്ക്കുമെന്ന പ്രഖ്യാപനത്തെപ്പറ്റി ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ 'അങ്ങനെ പലരും പലതും പറഞ്ഞു കാണും' എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

പറവൂരില്‍ നടന്ന ചടങ്ങിലായിരുന്നു വെള്ളാപ്പള്ളി വി.ഡി സതീശനെ വെല്ലുവിളിക്കുകയും യുഡിഎഫിന് 100 സീറ്റ് കിട്ടിയാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെക്കുമെന്ന് വെല്ലുവിളിക്കുകയും ചെയ്തത്. സതീശന് അഹങ്കാരമാണെന്നും മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അഹങ്കാരമെന്നും വെള്ളാപ്പള്ളി അന്ന് പറഞ്ഞിരുന്നു.

രാഷ്ട്രീയത്തില്‍ അഹങ്കാരം പറയുന്നവര്‍ തോറ്റ ചരിത്രമുണ്ട്. 100 പേരെ ജയിപ്പിക്കുമെന്നാണ് സതീശന്‍ പറയുന്നത്. അയാളെക്കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. 100 സീറ്റ് കിട്ടിയില്ലെങ്കില്‍ സതീശന്‍ രാജിവെച്ച് വനവാസത്തിന് പോകുമോ എന്നും അദേഹം ചോദിച്ചിരുന്നു.

പിന്നാലെ വെള്ളാപ്പള്ളിയുടെ വെല്ലുവിളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഏറ്റെടുക്കുകയും യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനായില്ലെങ്കില്‍ വനവാസത്തിന് പോകുമെന്നും മറുപടി പറഞ്ഞിരുന്നു. പകരം വെള്ളാപ്പള്ളിയോട് വെല്ലുവിളിയില്ലെന്നും അദേഹം പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.