തിരുവനന്തപുരം: മുന്‍ ഡിജിപി ഡോ. പി.ജെ അലക്സാണ്ടര്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
മൃതദേഹം കവടിയാറിലെ സ്വവസതിയില്‍ എത്തിച്ചു. പൊലീസ് പരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് വിടവാങ്ങിയത്.
1960 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അദേഹത്തിന്റെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായിരുന്നു ഡോ. പി.ജെ അലക്സാണ്ടര്‍. വിവിധ ജില്ലകളില്‍ ജില്ലാ പൊലീസ് മേധാവിയായിരിക്കെ, തന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം കാണിച്ച അച്ചടക്കവും കൃത്യനിഷ്ഠയും വഴി ശ്രദ്ധേയനായിരുന്നു. പൊലീസിനെ ജനകീയമാക്കുന്നതിനും ശാസ്ത്രീയമായ അന്വേഷണ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അദേഹം പ്രത്യേക താല്‍പര്യം കാണിച്ചിരുന്നു.
വിരമിച്ച ശേഷം പൊലീസ് പരിഷ്‌കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.