സീനിയോറിറ്റിയും അച്ചടക്കവും പരിഗണിച്ചില്ല; രാഹുല്‍ ഗാന്ധിയെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല: മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

സീനിയോറിറ്റിയും അച്ചടക്കവും  പരിഗണിച്ചില്ല;  രാഹുല്‍ ഗാന്ധിയെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല: മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി സതീശനെ നിശ്ചയിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ച് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല.

തീരുമാനം അറിയിക്കാനായി രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ചപ്പോഴാണ് ചെന്നിത്തല തന്റെ അതൃപ്തി വ്യക്തമാക്കിയത്. പാര്‍ട്ടിയില്‍ എന്നും അച്ചടക്കം പാലിച്ചിട്ടും സീനിയോറിറ്റി മാനദണ്ഡമാക്കാത്തതില്‍ അദേഹം പ്രതിഷേധം രേഖപ്പെടുത്തി.

വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയില്‍ അംഗമാകാനില്ലെന്ന് ചെന്നിത്തല രാഹുല്‍ ഗാന്ധിയെ അറിയിച്ചതായാണ് സൂചന. തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ നിന്ന് അദേഹം വിട്ടു നില്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

നിലവിലെ എംഎല്‍എമാരില്‍ ഏറ്റവും സീനിയറായ നേതാവാണ് രമേശ് ചെന്നിത്തല. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന റെക്കോര്‍ഡുമായി ഭരണരംഗത്ത് ചരിത്രം കുറിച്ച അദേഹം, മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തില്‍ അവസാന നിമിഷം വരെ സജീവമായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.