വിജയ് കേരളത്തിലേക്ക്; വി. ഡി സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും

വിജയ് കേരളത്തിലേക്ക്; വി. ഡി സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും

തിരുവനന്തപുരം: വി. ഡി സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന വിജയ് 11 മണിയോടെ മടങ്ങും എന്നാണ് ലഭ്യമാകുന്ന വിവരം.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ഇതിനുള്ള ഒരുക്കങ്ങൾ സ്റ്റേഡിയത്തിൽ ആരംഭിച്ചിട്ടുണ്ട്. 21 ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശൻ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.