കൊച്ചി: മുനമ്പത്തെ തര്‍ക്ക ഭൂമി കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഉമീദ് പോര്‍ട്ടലില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് റജിസ്റ്റര്‍ ചെയ്തു. മുനമ്പം നിവാസികളുടെ കൈവശമുള്ളത് അടക്കം 404 ഏക്കര്‍ ഭൂമിയാണ് വഖഫ് സ്വത്താക്കി പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഭൂമിയുടെ മുതവല്ലി സ്ഥാനം വഖഫ് ബോര്‍ഡ് ഏറ്റെടുത്താണ് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചത്. വഖഫ് സ്വത്തുക്കള്‍ നിലവില്‍ ഏതു സ്ഥാപനത്തിന്റെ കൈവശമാണോ ഉള്ളത് അവര്‍ മുതവല്ലി(കൈകാര്യക്കാരന്‍) ആയാണ് സ്വത്ത് റജിസ്റ്റര്‍ ചെയ്യേണ്ടത്.
ഈ ഭൂമി വഖഫ് സ്വത്താണോ അല്ലയോ എന്നതു സംബന്ധിച്ചു വഖഫ് ട്രൈബ്യൂണലില്‍ കേസ് നിലനില്‍ക്കുന്നതിനിടെയാണ് വഖഫ് ബോര്‍ഡിന്റെ നീക്കം. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമപ്രകാരം വഖഫ് സ്വത്തുക്കളെല്ലാം ഉമീദ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം.
അങ്ങനെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്വത്തുക്കള്‍ക്കു മാത്രമേ വഖഫ് സ്വത്തിന്റെ സംരക്ഷണം ലഭിക്കൂ. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ 90 ശതമാനം വഖഫ് സ്വത്തുക്കളും പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കൂട്ടത്തിലാണ് മുനമ്പം ഭൂമിയും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.