മെയ് മാസ വണക്കത്തിന് ഭക്തിസാന്ദ്രമായ സംഗീത സമർപ്പണം; പുതിയ മാതൃസ്തുതി ഗീതം ശ്രദ്ധേയമാകുന്നു

മെയ് മാസ വണക്കത്തിന് ഭക്തിസാന്ദ്രമായ സംഗീത സമർപ്പണം; പുതിയ മാതൃസ്തുതി ഗീതം ശ്രദ്ധേയമാകുന്നു

കൊച്ചി: പരിശുദ്ധ അമ്മയോടുള്ള ഭക്തിയുടെയും പ്രാർത്ഥനയുടെയും മാസമായ മെയ് മാസത്തിൽ വിശ്വാസികൾക്കായി പുതിയൊരു മാതൃസ്തുതി ഗീതവുമായി കലാകാരന്മാർ. ആന്റണി മൈക്കൽ രചനയും സംഗീതവും നിർവഹിച്ച ഈ ഭക്തിഗാനം സമൂഹ മാധ്യമങ്ങളിൽ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.

ബാല്യകാലം മുതൽ തന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ മാതാവിനോടുള്ള ഭക്തിയെ സംഗീതത്തിലൂടെ ആവിഷ്കരിക്കാനായതിന്റെ സന്തോഷത്തിലാണ് ആന്റണി മൈക്കൽ. പഴയ തലമുറയുടെ ജീവിതത്തിൽ പ്രത്യാശയുടെ കൈത്താങ്ങായിരുന്ന മെയ് മാസ വണക്കത്തിന്റെ ഓർമകൾ പുതുതലമുറയിലേക്ക് കൂടി പകരാൻ ഇത്തരം സംഗീതവിഷ്കാരങ്ങൾ സഹായിക്കുമെന്ന് അണിയറ പ്രവർത്തകർ വിശ്വസിക്കുന്നു. പരിശുദ്ധ അമ്മയ്ക്കും തിരുക്കുമാരനായ യേശു ക്രിസ്തുവിനും സ്നേഹപൂർവ്വം സമർപ്പിക്കുന്നതാണ് ഈ ഗാനം.

ഗാനത്തിന്റെ രചനയും സംഗീതവും ആന്റണി മൈക്കൽ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ആന്റണി മൈക്കലിനൊപ്പം ഫെമിന വിനോബി, ഡോ. ആൻ മരിയ എന്നിവരും ഗാനത്തിൽ ശബ്ദം നൽകുന്നു. തങ്കച്ചൻ നീണ്ടകരയാണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്. ഷിയാസ് മനോലിൽ (മെട്രോ സ്റ്റുഡിയോ) റെക്കോർഡിംഗും മിക്സിംഗും പൂർത്തിയാക്കി. അസ്ട്ര (ASTRA) ആണ് ഡിസൈനിങ് നിർവഹിച്ചത്. സിബി മാത്യു (ഡി.എം എൻ്റർടെയ്ൻമെന്റ്) ആണ് ഈ സംഗീത ആൽബം നിർമ്മിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.