ഡല്‍ഹിയില്‍ കനത്ത ജാഗ്രത. വിമാനത്താവളം, അതിര്‍ത്തികള്‍, പ്രധാന നഗരങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി
ന്യൂഡല്‍ഹി: ദേശീയതലത്തിലെ പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സ്ഥാപകന്‍ അഭിജീത് ദീപ്‌കെ യു.എസില്‍ നിന്നും തലസ്ഥാനത്തെത്തി. ഇന്ന് ജന്തര്‍ മന്ദറില്‍ നടക്കുന്ന പ്രതിഷേധത്തിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയതായി സിജെപി ഭാരവാഹികള്‍ ഔദ്യോഗികമായി അറിയിച്ചു.
വന്‍ ജനക്കൂട്ടം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഡല്‍ഹി വിമാനത്താവളം, അതിര്‍ത്തികള്‍, പ്രധാന നഗരങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റല്‍ ഇടങ്ങളില്‍ കോടിക്കണക്കിന് ഫോളോവേഴ്സുള്ള പാര്‍ട്ടിയുടെ ആദ്യത്തെ പരസ്യമായ തെരുവ് പ്രതിഷേധമാണിത്. പ്രതിഷേധത്തിന് എത്തുന്നവര്‍ പുസ്തകങ്ങളും ത്രിവര്‍ണ പതാകയുമായി വരണമെന്ന് അഭിജീത് ദീപ്‌കെ എക്‌സ് പ്ലാറ്റ്ഫോമിലൂടെ ആഹ്വാനം ചെയ്തു.
കരുണയുടേയും കൃതജ്ഞതയുടേയും അടയാളമായി ഡല്‍ഹി പൊലീസുകാര്‍ക്ക് പൂക്കള്‍ സമര്‍പ്പിക്കണം. നമ്മുടെ പോരാട്ടം തികച്ചും സമാധാനപരവും ഭരണഘടനാപരവും ആയിരിക്കണമെന്ന് അഭിജീത് ദീപ്‌കെ വ്യക്തമാക്കി.
സുരക്ഷാ ക്രമീകരണങ്ങളും യാത്രാ ക്ലേശങ്ങളും മുന്‍നിര്‍ത്തി വിമാനത്താവളത്തില്‍ ഒത്ത് ചേരരുതെന്നും പ്രതിഷേധക്കാര്‍ നേരിട്ട് ജന്തര്‍ മന്ദറിലേക്ക് എത്തണമെന്നും പാര്‍ട്ടി പിന്നീട് നിര്‍ദേശിച്ചു. ഒറ്റയ്‌ക്കൊറ്റയ്ക്ക് വരാതെ വിദ്യാര്‍ത്ഥികളും യുവാക്കളും ഗ്രൂപ്പുകളായി എത്താനാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനം. എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള പ്രമുഖ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.