മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 262 കോടി വകമാറ്റി; കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും സംസ്ഥാനത്തിന് ബാധ്യത: സിഎജി റിപ്പോര്‍ട്ട്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 262 കോടി വകമാറ്റി; കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും സംസ്ഥാനത്തിന് ബാധ്യത: സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം വക മാറ്റിയതായി വ്യക്തമാക്കുന്ന സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 262.06 കോടി സഞ്ചിത നിധിയിലേക്കാണ് വക മാറ്റിയത്. റവന്യൂ ധനകമ്മി കുറച്ചു കാണിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും ബാധ്യതയാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബജറ്റിന് പുറത്തുള്ള കടമെടുപ്പ് 39,230 കോടി രൂപയാണെന്നും 3511 കോടി രൂപയുടെ തീര്‍പ്പാക്കാത്ത ബാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെലവ് കൂടിയെങ്കിലും വരവില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ധന മാനേജ്‌മെന്റില്‍ പാളിച്ച സംഭവിച്ചെന്നും സിഎജി വ്യക്തമാക്കുന്നു.

9.3 ശതമാനത്തില്‍ നിന്ന് ആഭ്യന്തര ഉല്‍പാദനം 9.97 ശതമാനത്തിലേക്കുയര്‍ന്നു. 0.3 ശതമാനം റവന്യൂ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്ര സഹായത്തില്‍ 42 ശതമാനത്തിന്റെ കുറവുണ്ടായെന്നും സിഎജി റിപ്പോര്‍ട്ട് ചെയ്യുന്നു.

2024-25 വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടാണ് സഭയില്‍ അവതരിപ്പിച്ചത്. ചെലവില്‍ 8.97 ശതമാനം കൂടുതലുണ്ടായതായും റവന്യു ചെലവിന്റെ 64.40 ശതമാനവും വരവിന്റെ 80 ശതമാനവും ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നുവെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.