ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷകള്‍ ഓണ്‍ലൈനാക്കാന്‍ നടപടികള്‍ ആരംഭിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മേധാവി അഭിഷേക് സിങാണ് ഇക്കാര്യം അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് നടപടികള്‍ ആരംഭിച്ചത്. അടുത്ത വര്‍ഷം മുതല്‍ പരീക്ഷ ഓണ്‍ലൈനാകുമെന്ന് അഭിഷേക് സിങ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ഇക്കഴിഞ്ഞ മെയ് മൂന്നിന് നടത്തിയ നീറ്റ് പരീക്ഷയില്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച നടന്നതോടെയാണ് പരീക്ഷ ഓണ്‍ലൈനിലേക്ക് മാറ്റാനുള്ള നീക്കം ആരംഭിച്ചത്.
അതിനിടെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ നടത്തിപ്പിലും മാറ്റത്തിനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. പുനര്‍ മൂല്യനിര്‍ണയ ഫലത്തിലും തൃപ്തരല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തര കടലാസ് നേരിട്ട് പരിശോധിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
സിബിഎസ്ഇ യുടെ പ്രാദേശിക ഓഫീസിലാണ് ഇതിനുള്ള സൗകര്യമുള്ളത്. ഇതിനായുള്ള ഷെഡ്യൂള്‍ പിന്നീട് അറിയിക്കും. പുനര്‍ മൂല്യനിര്‍ണയത്തില്‍ മാറ്റമില്ലെന്ന ഫലം വന്നവര്‍ക്ക് ഉത്തരക്കടലാസ് പരിശോധിക്കാന്‍ നേരത്തെ അവസരമുണ്ടായിരുന്നില്ല.
അതിനിടെ പുനര്‍ മൂല്യനിര്‍ണയത്തിനായി ലഭിച്ച അപേക്ഷകളില്‍ 87 ശതമാനം പേരുടെ ഫലം പ്രഖ്യാപിച്ചു. ബാക്കിയുള്ള അപേക്ഷകളുടെ ഫലം ഉടന്‍ പ്രഖ്യാപിക്കുമെന്നും മുഴുവന്‍ നടപടിക്രമങ്ങളും ഉടന്‍ പൂര്‍ത്തിയാക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.
സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. ൃലൗെഹെേ. റശഴശഹീരസലൃ. ഴീ്. ശി എന്ന വെബ്സൈറ്റിലൂടെയും അപേക്ഷയുടെ സ്റ്റാറ്റസ് ലഭ്യമാകുമെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.
പുനര്‍ മൂല്യനിര്‍ണയത്തിന്റെ നിരീക്ഷണത്തിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ഐഐടി മദ്രാസിലെയും ഐഐടി കാണ്‍പൂരിലെയും വിദഗ്ദ്ധരെയാണ് നിയോഗിച്ചിരിക്കുന്നത്. പുനര്‍ മൂല്യനിര്‍ണയത്തിന് വിധേയമാകുന്ന ഓരോ ഉത്തര കടലാസും രണ്ട് തവണയാണ് പരിശോധന നടത്തിയത്.
സിബിഎസ്ഇ ആസ്ഥാനത്തെയും പ്രാദേശിക ഓഫീസുകളിലെ ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് നേരിട്ട് മേല്‍നോട്ടം വഹിച്ചു. ഇതിലും തൃപ്തരാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ ഉത്തര കടലാസുകള്‍ നേരിട്ട് പരിശോധിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.