സിനിമ സ്റ്റൈലിൽ അക്രമിയെ കീഴടക്കി വൈദികൻ; അമേരിക്കയിൽ ഹീറോയായി ഫാദർ ജീൻ

സിനിമ സ്റ്റൈലിൽ അക്രമിയെ കീഴടക്കി വൈദികൻ; അമേരിക്കയിൽ ഹീറോയായി ഫാദർ ജീൻ

വാഷിങ്‌ടൺ: അമേരിക്കയിലെ ഡിട്രോയിറ്റിൽ പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച അക്രമിയെ സിനിമാ സ്റ്റൈലിൽ ഓടിച്ചിട്ട് കീഴടക്കിയ ഫ്രഞ്ച് അമേരിക്കൻ വൈദികൻ ഫാദർ ജീൻ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്. തിങ്കളാഴ്ച വൈകുന്നേരം ഡിട്രോയിറ്റിലെ സെന്റ് ജോസഫ് തീർത്ഥാടന കേന്ദ്രത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം.

അടുത്തുള്ള റോഡിൽ നിന്നും വലിയൊരു അപകടത്തിന്റെ ശബ്ദം കേട്ടാണ് ഫാദർ ജീൻ അങ്ങോട്ടേക്ക് ഓടിയത്. റോഡിലേക്ക് എത്തിയ വൈദികൻ കണ്ടത് ഷൂസ് മാത്രം ധരിച്ച് തന്റെ നേരെ ഓടിവരുന്ന ഒരു യുവാവിനെയാണ്. പ്രതിയെ പിടികൂടാൻ പുറകിൽ നിന്ന് നിലവിളികൾ ഉയരുന്നുണ്ടായിരുന്നു. ആ നിമിഷത്തിൽ ഒട്ടും ആലോചിക്കാതെ ഫാദർ ജീൻ യുവാവിന് നേരെ ചാടി വീഴുകയും അവനെ നിലത്ത് തള്ളിയിടുകയും ചെയ്തു.

പ്രതിയുടെ കൈയിൽ ആയുധമുണ്ടോ എന്ന് ഉറപ്പില്ലാതിരുന്നതിനാൽ ഭീഷണി ഒഴിവാക്കാൻ അദേഹത്തിന് ബലം പ്രയോഗിക്കേണ്ടി വന്നു. ഇടവകാംഗത്തിന്റെ സഹായത്തോടെ പൊലീസ് എത്തുന്നതുവരെ പ്രതിയെ അവിടെ പിടിച്ചുവെക്കുകയും ചെയ്തു. അക്രമിയെ പിടികൂടിയ ഉടൻ തന്നെ പ്രതി മോഷ്ടിച്ച കാർ ഇടിച്ചുണ്ടായ അപകടത്തിൽ അബോധാവസ്ഥയിലായ സ്ത്രീക്ക് വേണ്ടി പാരാമെഡിക്കൽ ജീവനക്കാർക്കൊപ്പം നിന്ന് പ്രാർത്ഥനകൾ ചൊല്ലുകയും ആശ്വാസം നൽകുകയും ചെയ്തു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രൈസ്റ്റ് ദ കിംഗ് സോവറിൻ പ്രീസ്റ്റ് എന്ന സമൂഹത്തിലെ അംഗമാണ് ഫാദർ ജീൻ. സ്വന്തം ജീവൻ പോലും പണയം വെച്ച് ഒരു സ്ത്രീയുടെ രക്ഷയ്ക്കും സമൂഹത്തിന്റെ സുരക്ഷയ്ക്കും മുന്നിട്ടിറങ്ങിയ ഈ വൈദികനെ സോഷ്യൽ മീഡിയ ഒന്നടങ്കം അഭിനന്ദിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.