കാട്ടാന ആക്രമണം: സൂര്യനെല്ലിയില്‍ യുവതി മരിച്ചു; സംഭവം മകനെ സ്‌കൂളിലാക്കാന്‍ പോകുന്നതിനിടെ

കാട്ടാന ആക്രമണം: സൂര്യനെല്ലിയില്‍ യുവതി മരിച്ചു; സംഭവം മകനെ സ്‌കൂളിലാക്കാന്‍ പോകുന്നതിനിടെ

മൂന്നാര്‍: മൂന്നാറിനടുത്ത് സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. സൂര്യനെല്ലി സ്വദേശി വെള്ളസ്വാമിയുടെ മകള്‍ മാരിയമ്മാള്‍ (36) ആണ് മരിച്ചത്. മകനെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പോകുന്നതിനിടെയാണ് മാരിയമ്മാളിനെ കാട്ടാന ആക്രമിച്ചത്. ഇവരുടെ മകനും പരിക്കേറ്റു.

ഇരുവരും വീട്ടില്‍ നിന്നിറങ്ങി മെയിന്‍ റോഡിലേക്ക് കടക്കുന്നതിനിടെ കാട്ടാനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. മൂടല്‍മഞ്ഞുള്ള സമയമായതിനാല്‍ കാട്ടാനക്കൂട്ടം അടുത്തു വന്നത് മാരിയമ്മാള്‍ക്ക് കാണാനായില്ല.

പരിക്കേറ്റ മകന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ചിന്നക്കനാലില്‍ കാട്ടാന ആക്രമണം രൂക്ഷമാണ്. പ്രദേശ വാസികള്‍ പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഈ മേഖലയില്‍ നിന്നാണ് അരിക്കൊമ്പനെ പിടിച്ചു കൊണ്ടുപോയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.