മാർപ്പാപ്പ നാളെ ഇറാഖിലേക്ക് ; ഏവരുടെയും പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ട്വീറ്റ്

മാർപ്പാപ്പ നാളെ ഇറാഖിലേക്ക് ; ഏവരുടെയും പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ട്വീറ്റ്

വത്തിക്കാൻ : മൂന്ന് ദിവസത്തെ തീർത്ഥാടനത്തിനായി താൻ ഇറാഖിലേക്ക് യാത്ര ആകുന്നുവെന്നും ഈ അപ്പസ്റ്റോലിക യാത്രയിൽ എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടായിരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വളരെയധികം കഷ്ടത അനുഭവിക്കുന്ന ഇറാക്കിലെ ജനങ്ങളെ  പണ്ടേ കാണുവാൻ  താൻ ആഗ്രഹിച്ചിരുന്നതായി പോപ്പ് വ്യക്തമാക്കി. എല്ലാവരുടെയും പ്രാർത്ഥന സഹായത്തോടെ ഈ സന്ദർശനം മികച്ച ഫലദായകം ആകുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

പുരാതന കാലം മുതലേ ഇറാഖിൽ  ക്രൈസ്തവസാന്നിധ്യമുണ്ടായിരുന്നുവെന്ന്  അപ്പസ്തോല പ്രവർത്തനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഒന്നാം നൂറ്റാണ്ടിൽ വിശുദ്ധ തോമാശ്ലീഹായുടെയും അദ്ദേഹത്തിന്റെ ശിഷ്യന്മാരായ അദ്ദായി, മാറി എന്നിവരുടെയും പ്രവർത്തങ്ങളിലൂടെയാണ് ഇവിടുത്തെ ക്രൈസ്തവ സമൂഹത്തിന്റെ ഉൽഭവം. അതിനാൽ വിശുദ്ധ ഗ്രന്ഥത്തിലും, ചരിത്രത്തിലും ഇറാഖിന് പ്രാധാന്യമർഹിക്കുന്ന സ്ഥാനമാണുള്ളത്. ഇന്ന് കൽദായർ, അസീറിയകാർ, അൽമേനിയർ, ലത്തീൻ വിഭാഗക്കാർ, മെൽ കൈറ്റുകാർ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് എന്നീ ക്രൈസ്തവ സമൂഹങ്ങൾ അവിടെയുണ്ട്. 1-1.4 ദശലക്ഷം വരെ അതായത് ജനസംഖ്യയുടെ ഏകദേശം ആറ് ശതമാനം ക്രിസ്ത്യാനികൾ ഉണ്ടായിരുന്ന ഇറാക്കിൽ രണ്ടാം ഗൾഫ് യുദ്ധത്തിനുശേഷം അവരുടെ എണ്ണം വെറും മൂന്നു നാല് ലക്ഷമായി കുറഞ്ഞു. 

 ഇസ്ലാമിക്ക് സ്റ്റേറ്റ് തലസ്ഥാനമായി രൂപപ്പെടുത്തിയ മൊസൂൾ ,  ക്രിസ്ത്യാനികൾ നിറഞ്ഞ ഒരു നഗരമായിരുന്നു . ഇസ്ലാമിക ഭരണം തകർത്തെറിഞ്ഞ നഗരങ്ങൾ മാർപ്പാപ്പയുടെ വരവോടു കൂടി നവ ചൈതന്യം പ്രാപിക്കുമെന്നാണ് ക്രൈസ്തവ സമൂഹങ്ങളും തദ്ദേശീയ ജനതകളും കരുതുന്നത് . പല പള്ളികളിലും ഐക്യ രാഷ്ട്ര സഭയുടെ മേല്നോട്ടത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു .

വരാനിരിക്കുന്ന സന്ദർശനത്തിന്റെ വെളിച്ചത്തിൽ, ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കുന്ന  നേതാക്കളുമായി പ്രത്യേക പ്രശ്നങ്ങൾ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സർക്കാരിതര സംഘടനകൾ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കത്തെഴുതിയിട്ടുണ്ട്.

ഇസ്ലാമിക  തീവ്രവാദി  സംഘങ്ങൾ  നടത്തിയ  വംശഹത്യയിൽ നിന്ന് രക്ഷപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുക, ഇരകൾക്ക് നീതി ലഭ്യമാക്കുന്ന നിയമനിർമ്മാണം നടത്തുക എന്നതാണ്  അതിൽ പ്രധാന ആവശ്യം.

ഈ സുപ്രധാന വിഷയങ്ങൾ ഉന്നയിക്കാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കഴിയുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ തന്നെയും ഇറാഖിലേക്കുള്ള മാർപ്പാപ്പ സന്ദർശനത്തിന് ഈ മേഖലയിലെ മതന്യൂനപക്ഷങ്ങൾ  പ്രതീക്ഷയോടെ  കാത്തിരിക്കുന്നു. 



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.